ഹാപ്പി ബർത്ത്ഡേ മാസ്റ്റർ; സച്ചിന് ആശംസയുമായി മുംബൈ ഇന്ത്യൻസ്: വീഡിയോ

സച്ചിൻ തെണ്ടുൽക്കറിന് ജന്മദിനാശംസകളുമായി മുംബൈ ഇന്ത്യൻസ്. തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ച വീഡിയോയിലൂടെയാണ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ സച്ചിന് മുംബൈ ഇന്ത്യൻസ് ആശംസ അർപ്പിച്ചത്. യുവരാജ് സിംഗ്, ജസ്പ്രീത് ബുംറ, കീറോൺ പൊള്ളാർഡ് തുടങ്ങിയവരൊക്കെ ആശംസകൾ അറിയിക്കുന്നുണ്ട്.
യുവരാജിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് വിക്കറ്റ് കീപ്പർ ആദിത്യ താരെ ആശംസയർപ്പിക്കുന്നു. യുവതാരങ്ങൾക്ക് പ്രചോദനമാകുന്ന സച്ചിന് താരെ നന്ദി അർപ്പിക്കുന്നുണ്ട്. തുടർന്ന് വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് തൻ്റെ ഓർമ്മകൾ പങ്കു വെക്കുന്നു. അവസാനമായി ഇന്ത്യൻ പേസർ ജസ്പീത് ബുംറയാണ് സച്ചിന് ആശംസ അർപ്പിക്കുന്നത്. സംശയ നിവാരണം നടത്തുന്നത് താങ്കളോടാണെന്നും ഞങ്ങളെ നയിക്കാൻ എപ്പോഴും താങ്കളുണ്ടെന്നും ബുംറ പറയുന്നു.
ഇന്നലെയായിരുന്നു സച്ചിൻ്റെ 46ആം ജന്മദിനം. ക്രിക്കറ്റിൻ്റെ എല്ലാ ഫൊർമാറ്റുകളിൽ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോൾ ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിൻ്റെ മെൻ്ററാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here