‘ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ്’; മോട്ടോർ വാഹന ഉദ്യോഗസ്ഥർ ടൂറിസ്റ്റ് ബസ് പരിശോധന കർശനമാക്കി

കല്ലട ബസ് പ്രശ്‌നത്തിന്റെ പഞ്ചാത്തലത്തിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ ടൂറിസ്റ്റ് ബസ് പരിശോധന കർശനമാക്കി.ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിലാണ് പരിശോധന നടത്തിയത്. ജില്ലയിൽ 6 അന്തസംസ്ഥാന ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കേസെടുത്തു.
Read Also : ബസ്സിലെ അതിക്രമം; സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
സ്റ്റേജ് ക്യാരേജായി യാത്രക്കാരെ കയറ്റിയെന്നാണ് ബസ്സുകാർക്കെതിരെ ചുമത്തിയ കേസ്. ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളായ മഞ്ചേശ്വരം, പെർള ചെക്‌പോസ്റ്റുകളിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ വ്യാപിപ്പിക്കുമെന്ന് ആർ ടി ഒ അറിയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസ്സുകളുടെ ഓഫീസിൽ പരിശോധന നടത്താനുള്ള നിർദേശവും മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here