ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസ് അരുൺ മിശ്രയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ, ഐബി പൊലീസ് ഉദ്യോഗസ്ഥരുൾപ്പെട്ട സംയുക്ത സംഘമാണ് പരാതി അന്വേഷിക്കുന്നത്.
മുപ്പതിയഞ്ചുകാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റീസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം.
തനിക്കെതിരായ ലൈംഗികാരോപണങ്ങൾ തള്ളി സുപ്രീംകോടതി ജഡ്ജി നേരത്തെ രംഗത്തെത്തിയിരുന്നു. ജീവനക്കാരിയുടെ ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ പദവിയെ ദുർബലപ്പെടുത്താനാണ് ഇത്തരത്തിലൊരു നടപടി. ജീവനക്കാരി രണ്ട് കേസുകളിൽ പ്രതിയാണെന്നും രഞ്ജൻ ഗോഗൊയ് വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here