ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉം ആയി നടത്തിയ ഉച്ചകോടിയില്‍ താന്‍ സംതൃപ്തനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉം ആയി നടത്തിയ ഉച്ചകോടിയില്‍ താന്‍ സംതൃപ്തനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍.
കിം ജോങ് ഉന്‍ തുറന്ന പ്രകൃതക്കാരനാണ്. അജഡയിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചയാണ് നടന്നത്. ആണവ നിരായുധികരണം സംബന്ധിച്ച് അമേരിക്കയുമായുള്ള തര്‍ക്കം പരിഹരിഹാരം ദേശീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ കിം പ്രവര്‍ത്തിക്കുകയുള്ളു എന്ന് പുട്ടിന്‍ പറഞ്ഞു.
കൊറിയയിലെ ആണവനിലയങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാന്‍ കഴിയു എന്നും പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ ചൈനയും അമേരിക്കയും ആയി പങ്കുവെയ്ക്കുമെന്ന് കിംജോങ് ഉന്‍ പറഞ്ഞിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ചൈനയില്‍ എത്തുന്ന പുട്ടിന്‍ നാളെ ചൈനീസ് ഭരണാധികാരികളമായി ഈ വിഷയം സംസാരിക്കും.
മാത്രമല്ല, റഷ്യയുടേത് എപ്പോഴും തുറന്ന നിലപാടാണ്. ചര്‍ച്ചയില്‍ നിലപാട് അറിയിക്കാന്‍ തന്നോട് കിംജോങ് ഉന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുട്ടിന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഉത്തരകൊറിയന്‍ ഭരണാധികാരി റഷ്യയിലെത്തിയത്.ആണവ വിഷയങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ ഉത്തരകൊറിയയുടെ നിലപാടിന് റഷ്യന്‍ പിന്‍തുണ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. മേഘലയില്‍ റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉത്തരകൊറിയയ്ക്ക് പിന്‍തുണ നല്‍കുമെന്ന സന്ദേശം ട്രംപിന് നല്‍കുക എന്ന ഉദ്ദേശ്യവും ഉച്ചകോടിക്കുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here