സുരേഷ് കല്ലട ഇന്നും പൊലീസിന് മുമ്പാകെ ഹാജരായില്ല

കല്ലട ബസ്സ് ഉടമ സുരേഷ് കല്ലട ഇന്നും പൊലീസിന് മുമ്പാകെ ഹാജരായില്ല. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് ഹാജരാകാത്തതെന്നാണ് നൽകിയിരിക്കുന്ന വിശദീകരണം.
ചികിത്സാ രേകഖകൾ ഹാജരാക്കണമെന്ന് പൊലീസ് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി പൊലീസ് സുരേഷ് കല്ലടയോട് ഹാജരാകാൻ പറഞ്ഞിരുന്നു. എന്നാൽ മൂന്ന് തവണയും സുരേഷ് ഹാജരാകാൻ കൂട്ടാക്കിയില്ല. ഇന്ന് 10 മണിയോടുകൂടി പോലീസിന് മുമ്പാകെ ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷത്തിൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകുന്നതിൽ നിന്നും ഒഴിവാവുകയായിരുന്നു. കേസ് അന്വേഷണ ചുമതലയുള്ള തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷ്ണറെയാണ് ഇത് സംബന്ധിച്ച വിശദീകരണം അറിയിച്ചത്.
Read Also : ബസ്സിലെ അതിക്രമം; സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കഴിഞ്ഞ ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്നും ബംഗളുരുവിലേക്ക് പോയ കല്ലട ബസിലെ യാത്രക്കാർക്കാണ് ജീവനക്കാരുടെ ക്രൂരമർദ്ദനമേറ്റത്. വഴിയിൽ വെച്ച് കേടായ ബസിനു പകരം വേറെ ബസ് വരുത്താൻ ആവശ്യപ്പെട്ടതിനാണ് യാത്രക്കാരായ യുവാക്കളെ ബസ് ജീവനക്കാർ മർദ്ദിച്ചത്. തുടർന്ന് യുവാക്കളെ വൈറ്റിലയിൽ ഇറക്കി വിടുകയും ചെയ്തു. സംഭവം വിവാദമായതോടെ കേസെടുത്ത പോലീസ് ബസ് ജീവനക്കാരെ അറസ്റ്റു ചെയ്തിരുന്നു. ബസിന്റെ പെർമിറ്റ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here