യൂട്യൂബ്, ആമസോണ്‍ പ്രൈം വീഡിയോ ആപ്ലിക്കേഷനുകള്‍ ഇനി മുതല്‍ ഗൂഗിളിന്റയും ആമസോണിന്റെയും ടെലിവിഷനുകളില്‍

യൂട്യൂബ്, ആമസോണ്‍ പ്രൈം വീഡിയോ ആപ്ലിക്കേഷനുകള്‍ ഇനി മുതല്‍ ഇരു കമ്പനികളുടെയും ടെലിവിഷനില്‍ ലഭ്യമാകും.
ആമസോണിന്റെ ഫയര്‍ ടിവി ഉപകരണങ്ങളില്‍ ഉപയോക്താക്കള്‍ക്ക് യൂട്യൂബ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനും അതില്‍ സൈന്‍ ഇന്‍ ചെയ്ത് യൂട്യൂബ് സേവനം ഉപകാരപ്പെടുത്താനും കഴിയും. ക്രോം കാസ്റ്റിന്റെയും ആന്‍ഡ്രോയിഡ് ടിവിയുടെയും ഉപയോക്താക്കള്‍ക്കും ആമസോണ്‍ പ്രൈം വീഡിയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.
ഇതിനു പുറമേ യൂട്യൂബ് ടിവി, കേബിളിന് പകരമായെത്തുന്ന ലൈവ് ടിവി സേവനം, യൂട്യൂബ് കിഡ്സ് എന്നിവ ഫയര്‍ ടിവിയില്‍ ഈ വര്‍ഷം തന്നെ ലഭ്യമാകും. മുന്‍പ് ഗൂഗിളും ആമസോണും തമ്മിലുള്ള ആശയ ഭിന്നതയെത്തുടര്‍ന്ന് യൂട്യൂബ്, ആമസോണ്‍ പ്രൈം വീഡിയോ ആപ്ലിക്കേഷനുകള്‍ രണ്ട് കമ്പനികളുടേയും ടെലിവിഷനുകളില്‍ ലഭ്യമായിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here