പ്രിയങ്ക വാരണാസിയില്‍ മത്സരിക്കാത്തത് നിരാശ ജനകമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കാത്തത് നിരാശ ജനകമെന്ന് കേന്ദ്ര് മന്ത്രി അരുണ്‍ ജെയ്റ്റിലി. ഇതിലൂടെ പ്രവര്‍ത്തി പരിജയം ഇല്ലാത്ത രാഷ്ട്രീയ കുടുംബ വാഴ്ചയയെ ഇന്ത്യ അവഗണിക്കുന്ന കാഴ്ച കാണാനുള്ള അവസരമാണ് നഷ്ടമായിരിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
വയനാട്ടിലെ അഭയാര്‍ത്ഥിയും വാരണാസിയില്‍ നിന്നകന്ന അഭയാര്‍ഥിയും എന്ന സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ രൂക്ഷ വിമര്‍ശനം.
അഞ്ച് വാചകങ്ങള്‍ ഒരേ ദിവസം ആവര്‍ത്തിച്ച് പറഞ്ഞതുകൊണ്ട് പുതു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വീധീനം ചെലുത്താന്‍ ആവില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രിയങ്ക ഗാന്ധി മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കും എന്ന വാര്‍ത്തയിക്കു പിന്നാലെ, അജയ് റോയ്‌യെ വാരണാസിയിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here