ആസ്തി 2.51 കോടി; വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദം: മോദിയുടെ സത്യവാങ്മൂലം

തനിക്ക് 2.51 കോടിയുടെ ആസ്തിയുണ്ടെന്ന് നരേന്ദ്ര മോദി. ഇന്ന് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മോദിയുടെ വെളിപ്പെടുത്തൽ. മറ്റ് സ്വത്തുകളുടെ മൂല്യം 1.10 കോടി രൂപയാണ്. 2014 ൽ 65.91 ലക്ഷം രൂപയായിരുന്നു മോദിയുടെ ആസ്തി.
ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യതയായി നല്‍കിയിരിക്കുന്നത്. 1978 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും 1983 ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് പത്രികയില്‍ പറയുന്നു.
ഇത് രണ്ടാം വട്ടമാണ് മോദി വാരണാസിയിൽ നിന്ന് മത്സരിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രധാനമന്ത്രി വാരണാസിയിൽ നിന്നും വിജയിച്ചത്. വാരണാസിക്കൊപ്പം വഡോദരയിലും മോദി മത്സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ച പ്രധാനമന്ത്രി വാരണാസി നിലനിർത്തുകയായിരുന്നു. ഇക്കുറി വാരണാസിയിൽ നിന്നും മാത്രമാണ് അദ്ദേഹം മത്സരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here