Advertisement

തെറ്റു ചെയ്താൽ തന്റെ വീട്ടിലും റെയ്ഡ് നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

April 26, 2019
1 minute Read

താൻ എന്തെങ്കിലും തെറ്റു ചെയ്താൽ തന്റെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വീടുകളിൽ നടക്കുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മോദി. രാഷ്ട്രീയക്കാരുടെ വീടുകളിൽ എന്തിനാണ് റെയ്ഡ് നടത്തുന്നതെന്നാണ് പ്രതിപക്ഷത്തെ നേതാക്കൾ ചോദിക്കുന്നത്.

Read Also; വാരണാസിയില്‍ നരേന്ദ്രമോദിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്തത് പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍

എന്നാൽ രാജ്യത്തെ നിയമം എല്ലാവർക്കും ഒരു പോലെയാണ്. അത് നേതാക്കൾക്കും പൊതുജനങ്ങൾക്കും ഒരേ പോലെ ബാധകമാണെന്നും ഇനി മോദി എന്തെങ്കിലും തെറ്റു ചെയ്താൽ മോദിയുടെ വീട്ടിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടക്കുമെന്നും പ്രധാനമന്ത്രി മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top