വാരണസിയില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി ഒരിക്കലും സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന് ബാബാ രാംദേവ്

വാരണസിയില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി ഒരിക്കലും സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന് ബാബാ രാംദേവ്.
മോദിക്കെതിരെ പ്രിയങ്കയെ മത്സരിപ്പിക്കാന്‍ തയ്യാറാവില്ലെന്ന് മാത്രമല്ല, പ്രിയങ്കയുടെ രാഷ്ട്രീയ ഭാവി കോണ്‍ഗ്രസ് തുടക്കത്തില്‍ തന്നെ ഇല്ലാതാക്കില്ല എന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ കാവല്‍ക്കാരനാണ് മോദിയെന്നും കാവല്‍ക്കാരന്‍ കള്ളനല്ലെന്നും രാംദേവ് പറഞ്ഞു.
മാത്രമല്ല, മോദിയുടെ തെരഞ്ഞെടുപ്പ് പ്രകടനപ്പത്രികയിലെ കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 എടുത്തു കളയപ്പെടേണ്ടത് തന്നെയാണെന്നും രാംദേവ് പറഞ്ഞു. മാത്രമല്ല. ഇനിയുള്ള തെരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തുമെന്നും ബിജെപിയുടെ കൂടെയാണ് ജനങ്ങളെന്നും രാംദേവ് പറഞ്ഞു.
ഇന്ന് രാവിലെയാണ് മോദി വാരണാസിയില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here