Advertisement

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ മരിച്ചു

April 26, 2019
0 minutes Read

പാലക്കാട് പുതുശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ മരിച്ചു. വനംവകുപ്പിൽ താത്ക്കാലിക വാച്ചറായ മോഹനൻ (58) ആണ് മരിച്ചത്. വേലഞ്ചേരിക്കടുത്ത് വനാതിർത്തിയിൽ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് ഏറെ നാളായി കാട്ടാന ശല്യം രൂക്ഷമാണ്. ആനയെ പടക്കം പൊട്ടിച്ച് തുരത്താനുള്ള വാച്ചർമാരുടെ ശ്രമത്തിനിടെയായിരുന്നു ആനയുടെ ആക്രമണം. പരിക്കേറ്റ രണ്ടു പേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top