Advertisement

വിമൻസ് ഐപിഎൽ; ടീമുകൾ പ്രഖ്യാപിച്ചു

April 26, 2019
1 minute Read

ഐപിഎൽ പ്ലേ ഓഫിനോട് ചേർന്ന് നടക്കുന്ന വിമൻസ് ടി-20 ചലഞ്ചിനുള്ള ടീമുകൾ പ്രഖ്യാപിച്ചു. മൂന്ന് ടീമുകളാണ് മത്സര രംഗത്തുള്ളത്. സൂപ്പർ നോവാസ്, ട്രെയിൽബ്ലേസേഴ്സ്, വെലോസിറ്റി എന്നീ മൂന്ന് ടീമുകളെ യഥാക്രമം ഹർമപ്രീത് കൗർ, സ്മൃതി മന്ദന, മിഥാലി രാജ് എന്നിവർ നയിക്കും. മെയ് 6 മുതൽ 11 വരെ ജയ്പൂരിലാണ് വിമൻസ് ഐപിഎൽ നടക്കുക.

ഇക്കൊല്ലത്തെ ടീമുകളിൽ ദക്ഷിണാഫ്രിക്കൻ, ഓസ്ട്രേലിയൻ കളിക്കാർ ഇല്ല എന്നത് ടൂർണമെൻ്റിൻ്റെ ജനപ്രീതിക്ക് തിരിച്ചടിയാകും. മെയ് ആറിനു തുടങ്ങുന്ന പാക്കിസ്ഥാൻ സീരീസാണ് ദക്ഷിണാഫ്രിക്കൻ കളിക്കാരുടെ പങ്കാളിത്തം ഇല്ലാതാക്കിയത്. മെയ് 13ന് ബ്രിസ്ബനിൽ തുടങ്ങുന്ന പ്രീ-ആഷസ് ക്യാമ്പിനെത്തുടർന്നാണ് ഓസ്ട്രേലിയൻ കളിക്കാർ ടൂർണമെൻ്റിൽ നിന്നും വിട്ട് നിൽക്കുന്നത്.

അതേ സമയം, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ ഈ ടി-20 ചലഞ്ചിൽ പങ്കെടുക്കും. അവരോടൊപ്പം ഇംഗ്ലണ്ട്, ന്യൂസിലൻഡ് കളിക്കാരും മൂന്ന് ടീമുകളിലായി ജേഴ്സി അണിയും. വെസ്റ്റ് ഇൻഡീസിൽ നിന്നും സ്റ്റെഫാനി ടെയ്ലർ, ഹീലി മാത്യൂസ്, ഷക്കീറ സല്മാൻ എന്നിവരും ശ്രീലങ്കയിൽ നിന്ന് ചമരി അട്ടപ്പട്ടുവും ബംഗ്ലാദേശിൽ നിന്ന് ജഹനാര ആലവുമാവും കളിക്കുക.

ഹർമൻപ്രീതിൻ്റെ സൂപ്പർനോവാസിൻ്റെ പരിശീലകൻ ഇന്ത്യ വനിതാ ടീം കോച്ച് ഡബ്ല്യു വി രാമനാണ്. മന്ദനയുടെ ട്രെയിൽബ്ലേസേഴ്സിനെ ഫീൽഡിംഗ് കോച്ച് ബിജു ജോർജ്ജും മിഥാലിയുടെ വെലോസിറ്റിയെ മുൻ ഇന്ത്യൻ താരം മമത മേബനും പരിശീലിപ്പിക്കും.

ടീം ലിസ്റ്റ്
സൂപ്പർനോവാസ്: ഹെർമൻപ്രീത് കൗർ (ക്യാപ്റ്റൻ), അനുജ പാട്ടീൽ, അരുന്ധതി റെഡ്ഡി, ജെമിമ റോഡ്രിഗസ്, മൻസി ജോഷി, പൂനം യാദവ്, പ്രിയ പുനിയ, രാധാ യാദവ്, തനിയാ ഭാട്ടിയ (വിക്കറ്റ് കീപ്പർ), ചമരി അട്ടപ്പട്ടു *, ലേ തഹുഹു *, സോഫി ഡിവൈൻ *, നഥാലി സിവർ *

ട്രെയിൽബ്ലേസേഴ്സ്: സ്മൃതി മന്ദന (ക്യാപ്റ്റൻ), ഭാരതി ഫുൽമലി, ഡേയ്ലൻ ഹേമലത, ദീപ്തി ശർമ, ഹർലിൻ ഡിയോൾ, ജാസിയ അക്തർ, ജുലാൻ ഗോസ്വാമി, ആർ കൽപന, രാജേശ്വരി ഗായകവാദ്, സുസീ ബെറ്റ്സ് *, സോഫി എക്സൽട്ടൺ *, ഷക്കീര സെൽമാൻ *, സ്റ്റഫാനി ടെയ്ലർ *

വെലോസിറ്റി: മിഥാലി രാജ് (സി), ദേവിക വൈദ്യ, ഏക്ത ബിഷ്ത്, കോമൽ സൻസാദ്, ഷഫലി വർമ, ശിഖ പാണ്ഡെ, സുഷമ വർമ, സുഷ്രി ദിവ്യദർശിനി, വേദാ കൃഷ്ണമൂർത്തി, അമീലിയ കെർ*, ഡാനിയൽ വ്യാട്ട്*, ഹെയ്ലി മാത്യൂസ് *, ജഹാനര ആലം *,

*വിദേശ കളിക്കാർ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top