ഉന്നത പദവിയിൽ നിന്നും വിരമിച്ച ഏഴ് സൈനികർ ബിജെപിയിൽ ചേർന്നു

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഏഴ് മുൻ സൈനികർ ബിജെപിക്കൊപ്പം ചേർന്നു. പ്രതിരോധമന്ത്രി നിർമല സീതാരാന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് സൈന്യത്തിൽ ഉന്നത പദവിയിൽ നിന്ന് വിരമിച്ച ഏഴ് പേരും ബിജെപിയിൽ ചേർന്നത്.
ലഫ്. ജനറൽ ജെ.ബി.എസ്. യാദവ്, ലഫ്. ജനറൽ ആർ.എൻ. സിംഗ്, ലഫ്. ജനറൽ എസ്.കെ. പത്യാൽ, ലഫ്. ജനറൽ സുനിത് കുമാർ, ലഫ്. ജനറൽ നിതിൻ കോഹ്ലി, കേണൽ ആർ.കെ. തൃപാഠി, വിംഗ് കമാഡർ നവനീത് മാഗോണ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
സൈന്യത്തിൽ മുതിർന്ന സ്ഥാനത്തിരുന്നവരെ ബിജെപിയിലേക്ക് സ്വീകരിക്കുന്നതിൽ വളരെയധികം അഭിമാനമുണ്ടെന്ന് നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഇവരുടെ സാന്നിധ്യം ഗുണകരമാണെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here