എയർ ഇന്ത്യയുടെ സെർവർ തകരാർ പരിഹരിച്ചു

എയർ ഇന്ത്യയുടെ സെർവർ തകരാർ പരിഹരിച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ 3.30 മുതൽ എയർ ഇന്ത്യയുടെ സെർവർ തകരാറിലായത് യാത്രക്കാരെയും ജീവനക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. സെർവർ തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകളടക്കം വൈകുകയും ചെയ്തു. ബോർഡിങ് പാസുകൾ നൽകാൻ വരെ സാധിക്കാതെ വന്നതോടെ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ നിരവധി എയർ ഇന്ത്യ യാത്രക്കാരാണ് മണിക്കൂറുകളോളം കുടുങ്ങിയത്.
Ashwani Lohani, CMD Air India: B/w 3:30 to 4:30 am today, passenger services system of Air India that is run by SITA was taken for maintenance & after that it remained down till 8:45 am, it has just come back. System restored. During the day we will see consequential delays pic.twitter.com/nyUUHJcSaa
— ANI (@ANI) April 27, 2019
സെർവർ തകരാർ പരിഹരിക്കും വരെ എയർ ഇന്ത്യയ്ക്ക് ഒരു സർവീസ് പോലും നടത്താനായില്ല. നിരവധി സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കുകയും ചെയ്തു. സെർവർ തകരാർ പരിഹരിക്കപ്പെട്ടെങ്കിലും സർവീസുകൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നും ചില സർവീസുകൾക്ക് തടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും എയർ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി അറിയിച്ചു.
Air India flights affected as airline’s SITA server is down all over India & overseas since 3:30 am. More details awaited. #Visuals from Indira Gandhi International Airport in Delhi pic.twitter.com/Wl2hElACUU
— ANI (@ANI) April 27, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here