അനുവാദമില്ലാതെ റാലി: ഗംഭീറിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

അനുവാദമില്ലാതെ രാഷ്ട്രീയ റാലി നടത്തിയതിൻ്റെ പേരിൽ ഈസ്റ്റ് ഡല്‍ഹി ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം. ഈസ്റ്റ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോടാണ് കേസെടുക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത്. രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഗംഭീറിന് എതിരെ ക്രിമിനല്‍ കേസെടുത്തതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. റാലി നടത്തിയാല്‍ നടപടി നേരിടേണ്ടിവരുമെന്നും കമ്മീഷൻ ഗംഭീറിന് താക്കീത് നൽകി.
ഗംഭീറിന് ഡല്‍ഹി കരോൾ ബാഗിലും രജീന്ദര്‍ നഗറിലും വോട്ടര്‍ ഐഡിയുണ്ടെന്നായിരുന്നു എഎപി നേതാവും എതിര് സ്ഥാനാര്‍ത്ഥിയുമായ ആദിഷി മെര്‍ലിന്റെ വെളിപ്പെടുത്തല്‍. നോമിനേഷന് നല്കിയിപ്പോള് രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്നത് ഗംഭീര്‍ മറച്ചുവച്ചുവെന്നും ഇത് സെക്ഷന്‍ 125 എ പ്രകാരം ആറുമാസത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണെന്നും ആദിഷി വ്യക്തമാക്കി.
മാര്‍ച്ച് 22നാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നത് എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇതിന് പിന്നാലെ ഡല്‍ഹി ഈസ്റ്റ് സീറ്റ് ബിജെപി ഗംഭീറിന് നല്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here