Advertisement

മുൻ സൈനികൻറെ കയ്യിൽ നിന്നും പണം പലിശയ്ക്ക് വാങ്ങിയശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടി

April 27, 2019
Google News 0 minutes Read

മുൻ സൈനികൻറെ കയ്യിൽ നിന്നും പണം പലിശയ്ക്ക് വാങ്ങിയശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടി. ആലപ്പുഴ കായംകുളം പള്ളിപ്പാട് താമസിച്ചുവരുന്ന ചിറയിൻകീഴ് സ്വദേശി 68 കാരനായ രാജനെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയത്.

രാജനെ രണ്ടാഴ്ച മുൻപ് കാണാതായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പോലീസ് കണ്ടെത്തുന്നത്.രാജന്റെ കൊലപാതകത്തിൽ പ്രതികളായ പള്ളിപ്പാട് സ്വദേശികളായ ശ്രീശാന്ത്, രാജേഷ്, വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മൂവരും ചേർന്ന് രാജനെ കൊലപ്പെടുത്തിയ ശേഷം പള്ളിപ്പാട് കുരീക്കാട് ഉള്ള ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു. പ്രതികൾ നേരത്തെ രാജനിൽ നിന്നും പണം പലിശയ്ക്ക് വാങ്ങിയിരുന്നു.തിരികെ ചോദിച്ചപ്പോൾ തട്ടികൊണ്ടുപോയി കൊന്ന് കുഴിച്ചു മൂടുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here