ഇന്ത്യക്കാർ ശ്രീലങ്കൻ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം. ഈസ്റ്റർ ദിനത്തിൽ ശ്രീങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ചാവേർ സ്ഫോടനങ്ങളിൽ 359 പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.
യാത്ര അത്യാവശ്യമായി വരുന്നവർ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു. കൊളംബോ ഹൈക്കമ്മീഷനോടൊപ്പം കാൻഡിയിലെ അസിസ്റ്റൻ്റ് ഹൈക്കമ്മീഷനും ഹമ്പണ്ടോട്ടയിലെ കോൺസുലേറ്റിലും യാത്രക്കാർക്ക് വേണ്ട സഹായങ്ങൾ ലഭിക്കും.
നിരവധി ഇന്ത്യക്കാരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഭീകരരാണ് ശ്രീലങ്കയിൽ ആക്രമണം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here