കല്ലട ബസിൽ യാത്രക്കാരെ ആക്രമിച്ച സംഭവം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കല്ലട ബസിൽ യാത്രക്കാരെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി.
സംഭവത്തിൽ നേരത്തെ മൂന്ന് തവണയും ഹാജരാകാതിരുന്ന സുരേഷ് കല്ലട കഴിഞ്ഞ തവണയാണ് അന്വേഷണ ചുമതലയുള്ള തൃക്കാക്കര പൊലീസ് കമ്മീഷണർക്ക് മുന്നിൽ ഹാജരായത്.
തൃക്കാക്കര കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിന് വിധേയമാക്കിയ സുരേഷ് കല്ലടയെ അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യലിൽ യാത്രക്കാരെ മർദ്ദിച്ച ജീവനക്കാരുമായി സുരേഷ് കല്ലടയ്ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നത് സംബന്ധിക്കുന്ന ഫോൺ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു.
മറ്റേതെങ്കിലും ഫോണുപയോഗിച്ച് സംഭാഷണം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. സംഭവം നടന്ന ദിവസം സുരേഷ് കല്ലട അക്രമികളുമായി സംവദിച്ചിട്ടുണ്ടെങ്കിൽ ശിക്ഷാ നടപടകൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here