Advertisement

ഭീകരാക്രമണ ഭീഷണി വ്യാജമെന്ന സൂചന നൽകി പൊലീസ്

April 27, 2019
1 minute Read

ഭീകരാക്രമണ ഭീഷണി വ്യാജമെന്ന സൂചന നൽകി പൊലീസ്. ഫോൺ സന്ദേശം നൽകിയ ആൾ ബംഗളൂരുവിൽ കസ്റ്റഡിയിൽ. ബംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. അതേസമയം സംസ്ഥാനത്തു സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണിയുണ്ടെന്നായിരുന്നു സന്ദേശം. കർണാടക പൊലീസിനാണ് സന്ദേശം ലഭിച്ചത്. തമിഴ്‌നാട്, കർണാടക, കേരളം, ആന്ധ്രാ പ്രദേശ്, തെലങ്കാന, പുദുച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് ഭീഷണി. 19 പേരടങ്ങുന്ന സംഘമാകും ആക്രമണത്തിനായി എത്തുന്നതെന്നും ഭീകരവാദികൾ ട്രെയിനുകളെയാകും ലക്ഷ്യം വെക്കുക എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

Read Also : കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി

അതേസമയം, സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top