Advertisement

ഫ്രഞ്ച് കപ്പിലെ തോൽവി; ആരാധകനെ തല്ലി നെയ്മർ: വീഡിയോ

April 28, 2019
2 minutes Read

റെന്നസിനെതിരായ ഫ്രഞ്ച് കപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ആരാധകനെ തല്ലി പിഎസ്ജി ഫോർവേഡ് നെയ്മർ ജൂനിയർ. മത്സരത്തിനു ശേഷം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെയാണ് നെയ്മർ തല്ലിയത്. സംഭവം വിവാദമായിട്ടുണ്ട്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

മത്സരത്തിനു ശേഷം തോറ്റവർക്കുള്ള മെഡൽ വാങ്ങാൻ പോകുന്നതിനിടയിലാണ് സംഭവം. നെയ്മർ മുന്നോട്ടു പോകുന്നതിനിടെ ഒരു ആരാധകൻ താരത്തിന്റെ ചിത്രം മൊബൈലിൽ പകർത്താൻ ശ്രമിച്ചു. വലതു കൈ കൊണ്ട് ക്യാമറ തള്ളി മാറ്റിയ നെയ്മർ ആരാധകനോട് കടുത്ത ഭാഷയിൽ പ്രതികരിക്കുന്നതാണു കണ്ടത്. നെയ്മർക്കൊപ്പം വരികയായിരുന്ന യുവതാരം മൂസ ദിയാബിയാണ് പ്രശ്നത്തിൽ ഇടപെട്ട് അതു പരിഹരിച്ചത്.

എന്നാൽ ആരാധകനെ ദേഹോപദ്രവം ഏൽപിക്കാൻ നെയ്മർ ശ്രമിച്ചുവെന്നാണ് യൂറോപ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നത്. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം വന്നാൽ നെയ്മർ കുടുങ്ങിയേക്കാം. നിലവിൽ തന്നെ യുവേഫ മൂന്നു മത്സരങ്ങളിൽ താരത്തെ വിലക്കിയിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top