Advertisement

ധോണി ചെയ്തത് തെറ്റ്; അശ്വിൻ ചെയ്തത് ശരി: സൈമൺ ടോഫൽ

April 28, 2019
1 minute Read

ഡഗ് ഔട്ടിൽ നിന്നും ഫീൽഡിലിർങ്ങി അമ്പയർമാരോട് കയർത്ത ധോണിയുടെ നടപടി തെറ്റെന്ന് മുൻ അമ്പയർ സൈമൺ ടോഫൽ. ധോണിയുമായി സംസാരിക്കേണ്ട ആവശ്യം പോലും അംപയര്‍മാര്‍ക്കില്ലായിരുന്നെന്നും ധോണിയോട് പുറത്തു പോകാനാണ് ആവശ്യപ്പെടേണ്ടിയിരുന്നതെന്നും ടോഫല്‍ പറഞ്ഞു.

“കളിക്കാരോ, പരിശീലകരോ, മാനേജര്‍മാരോ മത്സരത്തിനിടെ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നത് ശരിയല്ല. മത്സരത്തിനിടെ അമ്പയർമാരെ ചോദ്യം ചെയ്യാൻ ഒരു ടീം ക്യാപ്റ്റൻ ഫീൽഡിലിറങ്ങുന്നത് നല്ല കാര്യമല്ല.”- ടോഫൽ പറഞ്ഞു.

അതേ സമയം, രാജസ്ഥാൻ കളിക്കാരൻ ജോസ് ബട്‌ലറെ മങ്കാദിംഗ് ചെയ്ത അശ്വിൻ്റെ നടപടിയെ കുറ്റം പറയാനാവില്ലെന്നും ടോഫൽ നിരീക്ഷിച്ചു. പന്ത് റിലീസ് ചെയ്യും മുൻപ് നോൻ സ്ട്രൈക്കർ ക്രീസ് വിടരുതെന്നാണ് നിയമം. ആ നിയമത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും അശ്വിന്‍റെ നടപടി ക്രിക്കറ്റിന്‍റെ സ്‌പിരിറ്റിന് യോജിച്ചതല്ലെന്ന വാദത്തോട് യോജിക്കാനാവില്ലെന്നും ടോഫല്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top