Advertisement

കല്യാശേരിയിൽ രണ്ടിടങ്ങളിൽ ലീഗിന്റെ കള്ളവോട്ട്; ദൃശ്യങ്ങൾ 24 ന്

April 29, 2019
Google News 0 minutes Read

കല്യാശേരിയിൽ രണ്ടിടങ്ങളിൽ മുസ്ലിം ലീഗിന്റെ കള്ളവോട്ട്. ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ഒരു ബൂത്തിൽ ഒരാൾ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവർത്തകനാണ് കള്ളവോട്ട് ചെയ്യുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു.

69 ആം നമ്പർ ബൂത്തിലെ 381 ആം നമ്പർ വോട്ടർ ലീഗ് പ്രവർത്തകനായ ഫായിസാണ് കള്ള വോട്ട് രേഖപ്പെടുത്തിയത്. ഇയാൾ 70 ആം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തിയിരുന്നു. 69 ആം ബൂത്തിലെ 76 ആം നമ്പർ വോട്ടർ ആഷിക് പല തവണ വോട്ട് രേഖപ്പെടുത്തുന്നതും കാണാം. മൂന്ന് തവണ കയറി ഇറങ്ങുന്നതും വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.

പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌ക്കൂളിലെ പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് നടന്നിരിക്കുന്നത്. ല്യാശേരി നിയോജക മണ്ഡലത്തിൽ മുസ്ലീം ലീഗിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ള പ്രദേശമാണ് പുതിയങ്ങാടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here