എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചു

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചു. ഏപ്രില്‍ 30നകം 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുള്ള ആവശ്യത്തിന്മേലാണ് കെഎസ്ആര്‍ടിസി സുപ്രീംകോടതി സമീപിച്ചത്.
സ്ഥിരം തസ്തികകളിലേക്ക് അല്ല എംപാനല്‍ ഡ്രൈവര്‍മാരെ നിയമിച്ചത്, താല്‍ക്കാലിക നിയമനത്തിന് കെഎസ്ആര്‍ടിസിക്ക് അധികാരമുണ്ടെന്നും വ്യക്തമാക്കുന്നു. കണ്ടക്ടര്‍ നിയമനം നടത്തിയത് പോലെയല്ല എംപാനല്‍ ഡ്രൈവര്‍ നിയമനം.
സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പരിഗണിക്കാനായി നിയമിച്ച സമിതിയാണ് ബസ്- ജീവനക്കാര്‍ എന്നിവയുടെ അടിസ്ഥാനത്തിലാവും അനുപാതം പുതുക്കി നിശ്ചയിക്കുക. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയതിനാല് വിധി നടപ്പാക്കുന്നത് നീട്ടണമെന്ന് അടുത്ത ദിവസം ഹൈക്കോടതിയില്‍ ആവശ്യപ്പെടും.
കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ള മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും ഒഴിവാക്കാനായിരുന്നു നിര്‍ദേശം. ഉത്തരവ് നാലായിരത്തോളം ജീവനക്കാരേയാണ് ബാധിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here