ന്യൂനപക്ഷ വോട്ടുകൾ അനുകൂലമായി; 17 സീറ്റുകൾ യുഡിഎഫിന് ഉറപ്പെന്ന് കുഞ്ഞാലിക്കുട്ടി

ഇത്തവണ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായെന്നും 17 സീറ്റുകളിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങൾ ഇത്തവണ ആവേശത്തോടെ പോളിങ് ബൂത്തുകളിലെത്തിയത് യുഡിഎഫിന് ഗുണകരമായി. തെക്കൻ ജില്ലകളിലും മലബാറിലും ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ യുഡിഎഫിന് കഴിഞ്ഞു.മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് മികച്ച മത്സരം നടന്നത്. വയനാട് 3 ലക്ഷത്തിന്റെയും പൊന്നാനിയിൽ 75,000 വോട്ടിന്റെയും ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also; പി കെ കുഞ്ഞാലിക്കുട്ടിയുടെ ഹൃദയം കവർന്ന കുട്ടി രാഷ്ട്രീയക്കാർക്ക് കടൽ കടന്ന് സമ്മാനം
വടകരയിൽ യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ വിജയിച്ചു. കെ.മുരളീധരൻ ഇവിടെ വലിയ ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നും ശബരിമല വിഷയത്തിൽ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫിന് വോട്ട് ചോർച്ചയുണ്ടായതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസർകോട് കള്ളവോട്ട് നടന്നിട്ടുണ്ടെങ്കിൽ ഇത് ലീഗ് ആയിരിക്കില്ല ചെയ്തത്. കള്ളവോട്ട് നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കണം. കണ്ണൂരും കാസർകോടും സിപിഎം കള്ളവോട്ട് ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here