കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് കർശന നിബന്ധനകൾ

കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് കർശന നിബന്ധനകൾ. 2013 ന് ശേഷമുള്ള വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നു.

വിദേശികൾക്ക് ലൈസൻസിന് 600 ദിനാർ ശമ്പളം നിർബന്ധമാക്കിയതിന് ശേഷമുള്ള വിദേശികളുടെ ലൈസൻസ് പരിശോധിച്ചു നടപടി സ്വീകരിക്കും. അതോടൊപ്പം കുടുംബ വിസയിലുള്ളവർക്ക് ലൈസൻസ് പുതുക്കുന്നതിന് ഗതാഗത വിഭാഗം അസി. അണ്ടർസെക്രെട്ടറിയുടെ അനുമതി നിർബന്ധമാക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് നിർദേശം നൽകി.

രാജ്യത്ത് വർധിച്ചു വരുന്ന ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദേശികൾക്ക് കർശനമായ നിബന്ധനകൾ ഏർപ്പെടുത്തുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More