Advertisement

കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് കർശന നിബന്ധനകൾ

April 29, 2019
0 minutes Read

കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് കർശന നിബന്ധനകൾ. 2013 ന് ശേഷമുള്ള വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നു.

വിദേശികൾക്ക് ലൈസൻസിന് 600 ദിനാർ ശമ്പളം നിർബന്ധമാക്കിയതിന് ശേഷമുള്ള വിദേശികളുടെ ലൈസൻസ് പരിശോധിച്ചു നടപടി സ്വീകരിക്കും. അതോടൊപ്പം കുടുംബ വിസയിലുള്ളവർക്ക് ലൈസൻസ് പുതുക്കുന്നതിന് ഗതാഗത വിഭാഗം അസി. അണ്ടർസെക്രെട്ടറിയുടെ അനുമതി നിർബന്ധമാക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് നിർദേശം നൽകി.

രാജ്യത്ത് വർധിച്ചു വരുന്ന ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദേശികൾക്ക് കർശനമായ നിബന്ധനകൾ ഏർപ്പെടുത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top