ശക്തമായ കാറ്റും മഴയും; കൊല്ലത്ത് മേൽക്കൂര തകർന്ന് വീണ് യുവാവ് മരിച്ചു

കൊല്ലം കൊട്ടാരക്കരയിൽ ശക്തമായ മഴയിലും കാറ്റിലും ചുടുകട്ട കമ്പനിയുടെ മേൽക്കൂരയും ഭിത്തിയും തകർന്ന് ഒരാൾ മരിച്ചു . മണ്ണടി സ്വദേശി മുഹമ്മദ് ബിലാൽ ആണ് മരിച്ചത്. രണ്ട് ബംഗാളി തൊഴിലാളികൾക്കും കമ്പനി ഉടമ രാധാകൃഷ്ണനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബിലാലിനെ നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read Also : നാളെയും മറ്റന്നാളും കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലവസ്ഥ നീരിക്ഷണ കേന്ദ്രം
വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. തൊട്ടടുത്ത പുരയിടത്തിൽ തടി മുറിക്കാനെത്തിയതായിരുന്നു ഷിനു എന്ന മുഹമ്മദ് ബിലാൽ. ശക്തമായ കാറ്റിലും മഴയിലും സമീപത്തെ ചൂളയിലേക്ക് ഓടിക്കയറിയതായിരുന്നു. കാറ്റ് കൂടുതൽ ശക്തമായതോടെ കമ്പനിയുടെ മേൽക്കുരയും ചുമരും പൊളിഞ്ഞ് വീഴുകയായിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here