Advertisement

പെരുമാറ്റച്ചട്ട ലംഘനം; തോൽവിക്ക് പിന്നാലെ രോഹിത് ശർമ്മയ്ക്ക് പിഴ

April 29, 2019
3 minutes Read

കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയ്ക്ക് പിഴ. അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നോൺ സ്ട്രൈക്കർ എൻഡിലെ സ്റ്റംപ് തട്ടിത്തെറിപ്പിച്ചതിനെത്തുടർന്നായിരുന്നു മാച്ച് റഫറി രോഹിതിന് പിഴ വിധിച്ചത്. മാച്ച് ഫീയുടെ 15 ശതമാനമായിരുന്നു പിഴ.

മത്സരത്തിലെ നാലാമത്തെ ഓവറില്‍ രോഹിത് 8 പന്തില്‍ 12 റണ്‍സുമായി രോഹിത് നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഹാരി ഗുര്‍ണിയുടെ ബോള്‍ രോഹിതിന്റെ കാലില്‍ കൊള്ളുകയും അംപയര്‍ ഉടന്‍ തന്നെ എല്‍.ബി.ഡബ്ല്യു അനുവദിക്കുകയും ചെയ്തു. രോഹിത് ശര്‍മ്മ ഡി.ആര്‍.എസിന് ശ്രമിച്ചപ്പോൾ ബോൾ ട്രാക്കിങ്ങിൽ പന്ത് ലെഗ് സ്റ്റമ്പ് തെറിപ്പിക്കുമെന്നാണ് തെളിഞ്ഞത്. അതോടെ ഓൺഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് രോഹിത് പുറത്തായി. അമ്പയർ നോട്ടൗട്ട് വിധിച്ചിരുന്നെങ്കിൽ കൊൽക്കത്ത ഡിആർഎസിനു പോയാലും രോഹിത് പുറത്താവില്ലായിരുന്നു. ഇതോടെ ദേഷ്യം മൂത്ത രോഹിത് ഫീല്‍ഡ് അമ്പയറോട് കയര്‍ക്കുകയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് ബാറ്റ് കൊണ്ട് കുത്തി തെറിപ്പിക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top