Advertisement

ഷാർജ കിരീടാവകാശി അൽ റയ്യാൻ ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

April 29, 2019
Google News 1 minute Read

പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ ഷാർജയിലെ ഒൻപതാമത്തെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് അൽ നാഹദയിലെ അൽറയ്യാൻ മാളിലുള്ള പുതിയ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.

ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലെം അൽ ഖാസിമി , ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

അൽ നാഹദയിലെ അൽ റയ്യാൻ ടവറിലെ അൽ റയ്യാൻ മാളിലാണ് ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പുതിയ ഹൈപ്പർ മാർക്കറ്റ് രൂപകല്പന ചെയ്തത്. സൂപ്പർ മാർക്കറ്റ് വിഭാഗത്തിന് പുറമെ ലുലു ഫാഷൻ ബ്രാൻഡായ റിയോയുടെ വൈവിധ്യമാർന്ന ഫാഷൻ വസ്ത്രങ്ങളുടെ വിശാലമായ ശേഖരം പുതിയ ഹൈപ്പർ മാർക്കറ്റിന്റെ പ്രത്യേകതകളിലൊന്നാണ് .

Read Also : ലുലു ഗ്രൂപ്പിന്റെ പുതിയ ശാഖ ദമ്മാമിലെ ലുലു മാളിൽ പ്രവർത്തനമാരംഭിച്ചു

ഈ വർഷം യു എ ഇ യിലെ വിവിധ ഭാഗങ്ങളിൽ 12 പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് ലുലു ഗ്രുപ്പ് ചെയർമാൻ എം എ യൂസഫ് അലി പറഞ്ഞു. ഷാർജയിലെ സജ, റഹ്മാനിയ, ബുതീന, ദുബായിലെ റാഷിദിയ, ഹംരിയ എന്നിവയും ഉൾപ്പെടും. ഇത് കൂടാതെ സൗദി അറേബ്യ , മലേഷ്യ എന്നിവിടങ്ങളിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതോടു കൂടി കൂടുതൽ മലയാളികൾക്ക് ജോലി നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നാട്ടികയിൽ വെച്ച് ഏകദേശം 3,200 പേരെ പുതുതായി നിയമിച്ചിട്ടുണ്ട്

ഉപഭോക്താക്കൾക്കു ലോകോത്തര ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണാധികാരികളുടെ നിർലോഭമായ സഹായ സഹകരണം ഇതിന് ആക്കം കൂട്ടിയതായും യൂസഫലി പറഞ്ഞു .

യുഎഇയിലെ പ്രാദശിക കാർഷിക മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകാൻ ലുലു പ്രതിജ്ഞാബദ്ധമാണെന്ന് ലുലു ഡയറക്ടർ എം എ സലിം അറിയിച്ചു . പ്രാദേശിക കാർഷികോല്പന്നങ്ങൾക് വിപണിയിൽ മികച്ച പ്രാധാന്യമാണ് ലുലു നൽകുന്നതെന്നും ഉപഭോക്താക്കൾ നൽകുന്ന പിന്തുണയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപവാല , എക്‌സിക്യട്ടീവ്. ഡയറക്റ്റർ എം എ അഷ്‌റഫ് അലി , സിഒഒ സലിം വിഐ എന്നിവരും സംബന്ധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here