40 തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് നരേന്ദ്ര മോദി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോണ്‍ഗ്രസിൽനിന്നും 40 എംഎൽഎമാർ ബിജെപിയിലേക്ക് വരാൻ തയാറെടുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതയുടെ എംഎൽഎമാർ അവരെ ഉപേക്ഷിച്ച് പോകുമെന്നും മോദി സെറാംപുരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
മേയ് 23 കഴിയുമ്പോൾ എല്ലായിടത്തും താമര വിരിയും. ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിൽ 25 സീറ്റുകളിലും ബിജെപി ജയിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 294 സീറ്റിൽ 211 സീറ്റുകളിൽ തൃണമൂൽ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 34 സീറ്റുകളും തൃണമൂൽ നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here