ഒരു കൗൺസിലർ പോലും ബിജെപിയിലേക്ക് വരാൻ പോകുന്നില്ല; മോദിക്ക് മറുപടിയുമായി തൃണമൂൽ

തൃണമൂൽ കോൺഗ്രസിന്റെ 40 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തൃണമൂൽ കോൺഗ്രസ്. 40 എംഎൽഎമാർ പോയിട്ട് ഒരു കൗൺസിലർ പോലും പാർട്ടി വിട്ട് പോകില്ലെന്നും മോദിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക്ക് ഒബ്രിയാന്‍ വ്യക്തമാക്കി. മോദിയെ ‘എക്‌സ്പയറി ബാബു’ എന്ന് വിശേഷിപ്പിച്ച ഡെറിക്ക് ഒബ്രിയാന്‍ മോദിയുടെ കാലാവധി തീരാറായെന്നും ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
Derek O’Brien, TMC on PM’s remark “40 TMC MLAs in contact with me”: Expiry Babu PM. Nobody will go with you, not even 1 councilor. Are you election campaigning or horse trading, your expiry date is near. Today, we are complaining to EC. Charging you with horse trading. (file pic) pic.twitter.com/mLkaMq8AwZ
— ANI (@ANI) April 29, 2019
Read Also; 40 തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് നരേന്ദ്ര മോദി
പശ്ചിമബംഗാളിലെ 40 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ഈ നിമിഷവും ബിജെപിക്ക് അനുകൂലമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാൽ എല്ലാവരും തൃണമൂലിൽ നിന്ന് ഓടിരക്ഷപ്പെടുമെന്നും പ്രധാനമന്ത്രി ഇന്ന് തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നു. മേയ് 23 ന് എല്ലായിടത്തും താമര വിരിയുമെന്നും ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്നും മോദി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here