Advertisement

തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കിലോ സ്വർണവുമായി കരാർ ജീവനക്കാരൻ പിടിയിൽ

April 30, 2019
Google News 0 minutes Read

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 കിലോ സ്വർണവുമായി കരാർ ജീവനക്കാരൻ പിടിയിൽ. വിമാനത്താവളത്തിലെ എ.സി മെക്കാനിക്ക് അനീഷ് ആണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ മൂന്നരയോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ദേഹ പരിശോധന നടത്തുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ഇതേ തുടർന്ന് കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാളിൽ നിന്നും സ്വർണം കണ്ടെടുത്തത്.ആരാണ് ഇയാൾക്ക് സ്വർണം കൈമാറിയതെന്ന് വ്യക്തമായിട്ടില്ലെന്നും ഇതേപ്പറ്റി അന്വേഷിച്ചു വരികയാണെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here