Advertisement

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ക്രമക്കേട് കണ്ടെത്താന്‍ നിയമിതനായ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്റ്റീന്‍ രാജിവെച്ചു

April 30, 2019
0 minutes Read

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ക്രമക്കേട് കണ്ടെത്താന്‍ നിയമിതനായ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്റ്റീന്‍ രാജിവെച്ചു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അയച്ച കത്തിലാണ് റോസെന്‍സ്റ്റീന്‍ രാജി വ്യക്തമാക്കിയത്.

യുഎസ് തെരഞ്ഞടുപ്പില്‍ റഷ്യന്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഡെപ്യൂട്ടി അറ്റോര്‍ണി ജനറലായി നിയമിതനായ റോഡ് റോസെന്‍സ്റ്റീന്‍.

ട്രംപിനയച്ച കത്തില്‍ അഭിപ്രായസര്‍വേകളല്ല സത്യം തീരുമാനിക്കുന്നതെന്നും ഭയമില്ലാതെയാണു നിയമം നടപ്പാക്കാനിറങ്ങിയതെന്നും പ്രതിപാദിക്കുന്നു. മാത്രമല്ല, ഈ അവസരം നല്‍കിയതില്‍ നന്ദി രേഖപ്പെടുത്തുന്നു എന്നും കത്തില്‍ റോസെന്‍സ്റ്റീന്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാജിക്കുള്ള കാരണം കത്തില്‍ വ്യക്തമാക്കുന്നില്ല.
റോസ്റ്റിന്‍ ഉള്‍പ്പെടെ, യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കേസ്റ്റണ്‍ നീല്‍സണ്‍, ആഭ്യന്തര സെക്രട്ടറി റയാന്‍ സിങ്കേ തിടങ്ങി നിരവധി ഉദ്യോഗസ്ഥരാണ് ട്രംപ് ഭരണകൂടത്തില്‍ നിന്നും പടിയിറങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top