ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതി; പരാതിക്കാരി അന്വേഷണത്തിൽ നിന്നും പിന്മാറി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സുപ്രീംകോടതി ജീവനക്കാരി അന്വേഷണത്തിൽ നിന്നും പിന്മാറി. ആഭ്യന്തര അന്വേഷണ കമ്മിറ്റിയിൽ വിശ്വാസമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി അന്വേഷണത്തിൽ നിന്നും പിന്മാറിയത്.
‘ഈ കമ്മിറ്റിയിൽ നിന്നും എനിക്ക് നീതി ലഭിക്കുമെന്ന് തോന്നുന്നില്ല.’- പരാതിക്കാരി പറയുന്നു. കമ്മിറ്റിയുടെ അന്തരീക്ഷം വളരെ ഭയപ്പെടുത്തുന്നതാണെന്നും തന്റെ അഭിഭാഷകനോ തന്നെ പിന്തുണക്കാൻ ആളോ ഇല്ലാത്ത സമയത്ത് ഈ മൂന്ന് സുപ്രീംകോടതി ജഡ്ജിമാർ നടത്തുന്ന ചോദ്യം ചെയ്യൽ തന്നെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.
അഭിഭാഷകനെ അനുവദിക്കുന്നില്ലെന്നും നടപടികളുടെ ഓഡിയോ, വീഡിയോ റെക്കോർഡിങ് അനുവദിക്കുന്നില്ലെന്നും യുവതി പറഞ്ഞു. രണ്ടു മൊബൈൽ ഫോണുകളിലെ കോൾ വിവരങ്ങൾ എടുക്കണമെന്ന ആവശ്യവും തഴഞ്ഞുവെന്ന് യുവതി പറയുന്നു. ജസ്റ്റിസുമാരായ എസ്എ ബോബ്ദെ, ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരാണ് അഭ്യന്തര കമ്മിറ്റിയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here