ചിത്രരചന പഠിക്കാനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം തുമ്പയിൽ ഒൻപതു വയസുകാരിയെ ടെക്‌നോപാർക്ക്  ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ടെക്‌നോപാർക്ക് ജീവനക്കാരനെതിരെ കുട്ടിയുടെ മാതാപിതാക്കൾ തുമ്പ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി തുമ്പ പോലീസ് അറിയിച്ചു. ടെക്‌നോപാർക്കിലെ ഒരു അനിമേഷൻ കമ്പനിയിലെ ജീവനക്കാരനെതിരെയാണ് പരാതി.

ഇയാൾ താമസിക്കുന്ന ഫ്‌ളാറ്റിൽ  കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്നുണ്ട്. ഇയാളുടെ ഫ്‌ളാറ്റിൽ ചിത്രരചന പഠിക്കാനെത്തിയ അയൽവാസിയായ കുട്ടിയെയാണ് പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top