Advertisement

ഇന്ത്യയിൽ ആക്രമണ ഭീഷണിയുമായി ഐഎസ്

May 1, 2019
1 minute Read
isis threat in India and Bangladesh

ഇന്ത്യയിൽ ആക്രമണ ഭീഷണിയുമായി ഐഎസ്. ഇന്ത്യയിൽ ആക്രമണങ്ങൾ സംഘടിപ്പിക്കുമെന്നാണ് ഭീഷണി. ബംഗാൾ, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിരരുന്നു ഭീഷണി സന്ദേശം. പോസ്റ്ററുകളിലൂടെയായിരുന്നു ഭീഷണി.

അബു മുഹമ്മദ് അൽ ബംഗാളി എന്നയാളുടെ പേരിലാണ് ഭീഷണി. ബിംഗാളിലെ ഇസ്ലാമിക് സ്റ്റേറ്റ് എമിറാണ് ഇയാളെന്നാണ് സന്ദേശത്തിൽ പറയുന്നത്.

‘ഖലീഫയുടെ ബംഗാളിലെയും ഹിന്ദിലെയും സൈന്യത്തെ നിശബ്ദരാക്കാമെന്നാണ് നിങ്ങളുടെ വിചാരമെങ്കിൽ, ശ്രദ്ധിക്കുക, ഞങ്ങളെ നിശബ്ദരാക്കാൻ കഴിയില്ല. പ്രതികാര ദാഹവും മാഞ്ഞ് പോവില്ല.’- ഐഎസ് ഭീഷണി പോസ്റ്ററിൽ പറയുന്നു.

ഇന്നലെ രാത്രിയാണ് ഭീഷണി സന്ദേശം പുറത്തുവരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സംസ്ഥാനങ്ങൾക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് 7.30ന് ധാക്കയിൽ ഐഎസ് നടത്തിയ ബോബംബാക്രമണ പശ്ചാത്തലത്തിൽ ഏറെ ആശങ്കയോടെയാണ് ഭീഷണി സന്ദേശത്തെ രാജ്യം നോക്കിക്കാണുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top