വീട്ടിൽ ‘ഒരു രസത്തിന്’ കഞ്ചാവു ചെടി വളർത്തി; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

വാടക വീട്ടിൽ കഞ്ചാവ് വളർത്തിയ സംഭവത്തിൽ കിഴക്കമ്പലത്ത് നിന്നും രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ ബലായ് താക്കൂർ, രാജീവ് താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവരുടെ വീട്ടിൽ നിന്നും പൂത്ത് പാകമായ കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തുകയായിരുന്നു. ആറടിയോളം ഉയരമുള്ള കഞ്ചാവ് ചെടി എക്സൈസ് പിടിച്ചെടുത്തു.

കിഴക്കമ്പലത്തെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്. നാട്ടിൽ പോയപ്പോൾ കിട്ടിയ വിത്തുകൾ കൊണ്ടു വന്നതാണെന്നും വെറുതേ രസത്തിന് പാകി നോക്കിയതാണെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ ബലായിയേയും രാജീവിനെയും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More