Advertisement

‘ഞാൻ ഓക്കെയാണ്’: ചിത്രമടക്കം പോസ്റ്റ് ചെയ്ത് കസിയസ്

May 2, 2019
Google News 0 minutes Read

താൻ ഓക്കെയാണെന്നറിയിച്ച് ഹൃദയാഘാതം മൂലം ആശുപത്രിയിൽ അഡ്മിറ്റായ എഫ്സി പോർട്ടോ ഗോൾ കീപ്പർ ഐക്കർ കസിയസ്. തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രമടക്കം പോസ്റ്റ് ചെയ്ത കസിയസ് സുഖാന്വേഷണങ്ങൾക്ക് നന്ദി അറിയിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറുകൾക്ക് ശേഷമാണ് കസിയസിൻ്റെ പ്രതികരണം. സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി. എല്ലാം നിയന്ത്രണത്തിലാണെന്നറിയിച്ച കസിയാസ് സ്നേഹത്തിനും സുഖാന്വേഷനണങ്ങൾക്കും നന്ദി അറിയിച്ചു.

നിലവിൽ പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയുടെ താരമായ കസിയാസിന് പരിശീലനത്തിനിടെയായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്. റയൽ മാഡ്രിഡ് ഇതിഹാസ താരമായ കസിയാസ് 2015 ലാണ് പോർട്ടോയിലെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here