കല്യാശ്ശേരി പുതിയങ്ങാടിയിലെ കള്ളവോട്ട്; മുഹമ്മദ് ഫായിസും ആഷിഖും ഇന്ന് മൊഴിയെടുക്കാനായി ഹാജരാകും

കല്യാശ്ശേരി പുതിയങ്ങാടിയിൽ കള്ളവോട്ട് ചെയ്തായി കളക്ടർ സ്ഥിരീകരിച്ച മുഹമ്മദ് ഫായിസും ആഷിഖും ഇന്ന് മൊഴിയെടുക്കാനായി ഹാജരാകും. കാസർഗോഡ് ജില്ലാ കലക്ടർക്ക് മുൻപാകെ ഉച്ചയ്ക്ക് 2 മണിക്കാണ് മൊഴിയെടുപ്പ്.
പുതിയങ്ങാടി ജമാഅത്ത് ഹൈസ്ക്കുളിൽ പ്രവർത്തിച്ച 69,70 ബൂത്തുകളിൽ കള്ളവോട്ട് നടന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പ്രിസൈഡിംഗ് ഓഫീസർമാരുൾപ്പടെയുള്ള പോളിംഗ് ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തതിന്റെ അടിസ്ഥാത്തിലാണ് ഇവർക്കെതിരെയുള്ള ആരോപണം സ്ഥിരീകരിക്കപ്പെട്ടത്.
കാസർഗോഡ് ജില്ലാ കളക്ടർക്കാണ് അന്വേഷണ ചുമതല. മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളും വെബ് കാസ്റ്റിങ് ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നും രണ്ടു പേരും 2 വോട്ട് വീതം ചെയ്തതായി കണ്ടെത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here