പാനായി കുളം കേസില്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയവര്‍ക്ക് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം

പാനായി കുളം കേസില്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയവര്‍ക്ക് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സ്വീകരണം.
ചടങ്ങില്‍ റിട്ട.ജസ്റ്റിസ് പി.കെ. ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. കേസില്‍ പ്രതികളായിരുന്ന അബ്ദുള്‍ റാസിഖും, നിസാമുദ്ധീനും ചടങ്ങില്‍ സംസാരിച്ചു.
ആലുവയ്ക്കടുത്ത് പാനായിക്കുളത്ത് ഹാപ്പി ആഡിറ്റോറിയത്തില്‍ നിരോധിത സംഘടനയായ ‘സിമി’യുടെ പേരില്‍ 2006 ആഗസ്റ്റ് 15 ന് രഹസ്യയോഗം ചേര്‍ന്നെന്ന് ആരോപിച്ചായിരുന്നു കേസ്. യോഗം സിമിയുടെയാണെന്നു തെളിയിക്കാനോ പ്രതികള്‍ സിമി അംഗങ്ങളാണെന്ന് ഉറപ്പിക്കാനോ ഉതകുന്ന തെളിവുകളില്ലെന്നു വിലയിരുത്തിയായിരുന്നു പ്രതികളെ കോടതി വെറുതെ വിട്ടത്. ഈരാറ്റുപേട്ട സ്വദേശി പി.വി.ഷാദുലി ഒന്നാം പ്രതിയായ കേസില്‍ ആദ്യ മൂന്നു പ്രതികള്‍ക്ക് 14 വര്‍ഷം തടവായിരുന്നു വിധിച്ചിരുന്നത്. രണ്ടു പ്രതികള്‍ക്ക് 12 വര്‍ഷം ശിക്ഷയും നല്‍കിയിരുന്നു. കൊച്ചി എന്‍ ഐ എ കോടതിയുടെ ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here