പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് പ്രിയങ്ക ഗാന്ധി; വീഡിയോ

ഉത്തർപ്രദേശിലെ ബലാഭേലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാമ്പാട്ടികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അമ്മയും യുപിഎ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിക്ക് വേണ്ടി റായ്ബറേലിയിൽ രണ്ടു ദിവസമായി തുടരുന്ന പ്രചാരണ പരിപാടിക്കിടെ നടന്ന സംഭവത്തിൻ്റെ വീഡിയോ വൈറലാവുകയാണ്.
പാമ്പാട്ടികളുമായുള്ള സംസാരത്തിനിടെ കൂടയിൽ കയ്യിട്ട് പാമ്പുകളെ എടുക്കുന്നതും തിരികെ വെക്കുന്നതും വീഡിയോയിൽ കാണാം. ഭയപ്പാടൊന്നുമില്ലാതെ ചിരിച്ചു കൊണ്ടാണ് പ്രിയങ്കയുടെ പെരുമാറ്റം. ധാന എതിരാളി ബിജെപിയാണെന്നും ബിജെപിക്കു യാതൊരു വിധത്തിലുളള നേട്ടവും അവകാശപ്പെടാൻ കഴിയാത്ത ശക്തമായ പോരാട്ടമാണ് കോൺഗ്രസ് ഉയർത്തുന്നതെന്നും മാധ്യമ പ്രവർത്തകരോട് പ്രിയങ്ക പറഞ്ഞു.
ആശയപരമായി ബി ജെ പിയും കോണ്‍ഗ്രസും വിരുദ്ധ ധ്രുവങ്ങളിലാണെന്നും എല്ലായ്‌പ്പോഴും ബി ജെ പിക്കെതിരെ തങ്ങള്‍ പൊരുതുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
#WATCH Priyanka Gandhi Vadra, Congress General Secretary for Uttar Pradesh (East) meets snake charmers in Raebareli, holds snakes in hands. pic.twitter.com/uTY0R2BtEP
— ANI UP (@ANINewsUP) 2 May 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here