Advertisement

രുചിമുദ്ര; ട്രാൻസ് പേഴ്സൺസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഹോട്ടൽ കൊച്ചിയിൽ

May 2, 2019
Google News 0 minutes Read

ഇന്ത്യയിലാദ്യമായി ട്രാൻസ് പേഴ്സൺസ് നടത്തുന്ന ഹോട്ടൽ കൊച്ചിയിൽ. കൊച്ചി കച്ചേരിപ്പടിയിലാണ് ഹോട്ടൽ ആരംഭിക്കുക. അഥിതി, സായ, മീനാക്ഷി, പ്രണവ്, പ്രീതി എന്നിവരാണ് ഹോട്ടലിൻ്റെ അമരക്കാർ.

ട്രാൻസ് വ്യക്തികൾക്കുള്ള 10 ലക്ഷം രൂപ പഞ്ചായത്തിൽ നിന്ന് ലഭിച്ചു. പക്ഷേ, സ്ഥലം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയെന്ന് അവർ പറയുന്നു. കെട്ടിടത്തിൻ്റെ വാടക എഴുപതിനായിരം രൂപയാണ്. അതിൽ മുപ്പതിനായിരത്തോളം രൂപയാണ് ഹോട്ടൽ വാടക. മുകളിലത്തെ നിലകളിൽ യോഗ ക്ലാസ് നടത്താനും ട്രാൻസ് വ്യക്തികൾക്ക് താമസിക്കാനും സൗകര്യമുണ്ട്.

മുള കൊണ്ടുള്ള വസ്തുക്കളും ജൈവ പച്ചക്കറികളുമാണ് ഹോട്ടലിൽ ഉപയോഗിക്കുക. മാസത്തിലൊരിക്കൽ ഭക്ഷണത്തിന് സംഭാവന മാത്രം സ്വീകരിക്കാനാണ് തീരുമാനം. പാവപ്പെട്ടവർക്കും സഹായമാകുന്ന രീതിയിൽ 25 രൂപയ്ക്ക് ഊണ് തരപ്പെടുത്താനും ഇവർ ആലോചിക്കുന്നു.

കൂടാതെ, വോളിൽ നിന്നൊരു ചായ എന്ന ആശയവും അവതരിപ്പിക്കാൻ പ്ലാനുണ്ട്. ഒരു വ്യക്തിക്ക് മറ്റൊരാൾക്ക് കൂടി ചായയ്ക്ക് പണം കൊടുക്കാനുള്ള സൗകര്യമാണിത്. പണമില്ലാത്തവർക്ക് വോളിൽ നിന്നൊരു ചായ ഓർഡർ ചെയ്യാം. ചായ മാത്രമല്ല, ഹോട്ടലിലെ മറ്റ് ഭക്ഷണ സാധനങ്ങളും വോളിലൂടെ നൽകാനാകുമെന്ന് സംരംഭകർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here