ഡൽഹിയിൽ ആം ആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു

ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടി എംഎൽഎയായ അനിൽ ബാജ്‌പേയ് ആണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിദ്ധ്യത്തിലാണ് അനിൽ ബാജ്‌പേയി ബിജെപി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെ ഗാന്ധി നഗറിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. ആം ആദ്മി പാർട്ടി മികച്ച മത്സരം പ്രതീക്ഷിക്കുന്ന ഡൽഹിയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎ പാർട്ടി വിട്ടത് ആം ആദ്മി പാർട്ടിയ്ക്ക് തിരിച്ചടിയാകും.
Delhi: Aam Aadmi Party MLA from Gandhi Nagar(Delhi) Anil Bajpayi joins BJP in presence of Union Minister Vijay Goel pic.twitter.com/RtdSMg2eVP
— ANI (@ANI) 3 May 2019
Read Also; ഒരു കൗൺസിലർ പോലും ബിജെപിയിലേക്ക് വരാൻ പോകുന്നില്ല; മോദിക്ക് മറുപടിയുമായി തൃണമൂൽ
14 ആം ആദ്മി പാർട്ടി എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയൽ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ആം ആദ്മി പാർട്ടിയുടെ നേതാക്കളെ വിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നായിരുന്നു ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന്റെ മറുപടി. ഇതിന് തൊട്ടുപിന്നാലെയാണ് ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരിൽ ഒരാൾ ബിജെപിയിൽ ചേർന്നത്. പശ്ചിമബംഗാളിൽ 40 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here