Advertisement

പരീക്ഷയിൽ മാർക്ക് 500ൽ 499; ഒരു മാർക്ക് നഷ്ടമായത് അമിതമായ ഫേസ്ബുക്ക് ഉപയോഗം മൂലമെന്ന് പെൺകുട്ടി

May 3, 2019
Google News 1 minute Read

തനിക്ക് ഒരു മാർക്ക് നഷ്ടമായത് അമിതമായ ഫേസ്ബുക്ക് ഉപയോഗം മൂലമെന്ന് സിബിഎസ്‌സി പ്ലസ് ടൂ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഹൻസിക ശുക്ല. 500ൽ 499 മാർക്ക് നേടിയ ഹൻസിക സിബിഎസ്ഇ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ്. ഇംഗ്ലീഷിനാണ് ഹൻസികയ്ക്ക് ഒരു മാർക്ക് കുറഞ്ഞത്. ബാക്കി നാലു വിഷയങ്ങൾക്കും മുഴുവൻ മാർക്ക് വീതമുണ്ട്.

അമിതമായ ഫേസ്ബുക്ക് ഉപയോഗത്തെത്തുടർന്നാണ് ഒരു മാർക്ക് നഷ്ടമായതെന്നാണ് ഹൻസിക പറയുന്നത്. ‘ഓണ്‍ലൈന്‍ ചാറ്റിങ്ങിനും മറ്റു ഗെയിംസിനും വേണ്ടി സമയം കളഞ്ഞില്ലായിരുന്നെങ്കില്‍ എനിക്ക് ആ ഒരു മാര്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു’ എന്നാണ് ഹൻസികയുടെ പക്ഷം. ഗാസിയാബാദിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ഹൻസിക.

ഇനി ലേഡി ശ്രീരാം കോളേജില്‍ സൈക്കോളജി പഠിക്കണമെന്ന് ആഗ്രഹമുള്ള ഹന്‍സികയുടെ സ്വപ്‌നം സിവില്‍ സര്‍വീസ് ആണ്. ഐ.എ.എസ് അല്ലെങ്കില്‍ ഐ.എഫ്.എസ് എന്ന ലക്ഷ്യം കൈവരിച്ച് രാജ്യത്തെ സേവിക്കാനാണ് താല്‍പര്യം എന്നും ഹന്‍സിക കൂട്ടിച്ചേര്‍ത്തു.

ട്യൂഷനോ മറ്റൊരുവിധ ക്ലാസിനും പോകാതെ സ്വന്തം പരിശ്രമം കൊണ്ട് നേടിയെടുത്ത വിജയത്തില്‍ 17 കാരിയായ ഹന്‍സികക്ക് നന്ദി പറയാനുള്ളത് തന്റെ മാതാപിതാക്കളോടും അധ്യാപകരോടുമാണ്. ഹന്‍സികയുടെ പിതാവ് രാജ്യസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരനും മാതാവ് ഡല്‍ഹി കോളേജ് അധ്യാപികയുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here