ഔദ്യോഗിക നാമമെന്ന് തെറ്റിദ്ധരിച്ചു; സുഷമയുടെ പേരിനൊപ്പം ‘ചൗക്കിദാർ’ എന്ന് ചേർത്ത് സിഎൻഎൻ

സുഷമ സ്വരാജിൻ്റെ ട്വിറ്റർ ഹാൻഡിലിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന ‘ചൗക്കിദാർ’ അവരുടെ ഔദ്യോഗിക നാമമെന്ന് തെറ്റിദ്ധരിച്ച് സിഎൻഎൻ യുഎസ്. തങ്ങളുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു വാർത്തയിൽ ചൗക്കിദാർ സുഷമ സ്വരാജ് എന്നാണ് സിഎൻഎൻ എഴുതിയിരിക്കുന്നത്.
അമേരിക്കയിലെ ഒഹായോയിൽ നടന്ന ഒരു കൊലപാതക വാർത്തയിലാണ് സിഎൻഎനിന് അബദ്ധം പിണഞ്ഞത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ചൗക്കിദാർ സുഷമ സ്വരാജ് എന്നാണ് വാർത്തയിലെ പരാമർശം. വാർത്തയ്ക്കെതിരെ വ്യാപകമായി ട്രോളുകൾ പ്രത്യക്ഷപ്പെട്ടതോടെ വാർത്ത സിഎൻഎൻ തിരുത്തിയിട്ടുണ്ട്.
ROFL! @cnn thinks @SushmaSwaraj ‘s actual name is “Chowkidar Sushma Swaraj” ??? pic.twitter.com/Fx1m2JdlV5
— Gautam Ghosh (@GautamGhosh) 2 May 2019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here