വ​യ​നാ​ട് പ്ര​സം​ഗ​ത്തി​ൽ ച​ട്ട​ലം​ഘ​ന​മി​ല്ല; മോദിക്ക് നാ​ലാം ക്ലീ​ൻ​ ചി​റ്റ്

narendra modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് പ്രസംഗത്തിൽ ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സം നാ​ലാം ക്ലീ​ൻ ചി​റ്റാ​ണു മോ​ദി​ക്ക് ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് ഇ​ക്കു​റി ക്ലീ​ൻ ചി​റ്റ്.

ന്യൂ​ന​പ​ക്ഷം ഭൂ​രി​പ​ക്ഷ​മാ​യ ഒ​രു മ​ണ്ഡ​ല​മാ​ണ് രാ​ഹു​ൽ മ​ത്സ​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ഇ​ത് മൈ​ക്രോ​സ്കോ​പ്പ് വ​ച്ചാ​ണ് ക​ണ്ടു​പി​ടി​ച്ച​തെ​ന്നു​മാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ർ​ശം. രാ​ഹു​ൽ മ​ത്സ​രി​ക്കു​ന്ന വ​യ​നാ​ട് മ​ണ്ഡ​ല​ത്തെ​യും ഇ​വി​ടു​ത്തെ മു​സ്ലിം, ക്രി​സ്ത്യ​ൻ വോ​ട്ട​ർ​മാ​രെ​യും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മോ​ദി​യു​ടെ വ​ർ​ഗീ​യ​ത ക​ല​ർ​ന്ന പ​രാ​മ​ർ​ശം. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ന്ദ​ഡി​ൽ ക​ഴി​ഞ്ഞ മാ​സം ആ​റി​ന് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ല​ഭി​ച്ചെ​ങ്കി​ലും ഇ​തി​ൽ കു​റ്റ​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ മൂ​ന്നു പ​രാ​തി​ക​ളി​ൽ മോ​ദി​ക്കു ക്ലീ​ൻ ചി​റ്റ് ന​ൽ​കി ക​മ്മീ​ഷ​ൻ തീ​ർ​പ്പാ​ക്കി​യി​രു​ന്നു. പാ​ക്കി​സ്ഥാ​നെ​തി​രാ​യ അ​ണ്വാ​യു​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശ​ത്തി​ലും ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രു​ടെ പേ​രി​ൽ ക​ന്നി​വോ​ട്ട​ർ​മാ​രോ​ടു വോ​ട്ടു ചോ​ദി​ച്ച​തി​ലും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ മോ​ദി​ക്കു ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​ത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More