Advertisement

ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ ലിംഗം മുറിച്ച് 17കാരി; യുവാവിൻ്റെ നില ഗുരുതരം

May 3, 2019
Google News 0 minutes Read

തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ ലിംഗം മുറിച്ച് 17കാരിയായ ദളിത് പെൺകുട്ടി. ഹരിയാനയിലാണ് സംഭവം നടന്നത്. കത്തിമുനയിൽ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിൽ നിന്നും കത്തി പിടിച്ചു വാങ്ങിയാണ് പെൺകുട്ടി ആളുടെ ലിംഗം മുറിച്ചത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

അടുത്തുള്ള വനത്തിലേക്ക് പോയ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു 23കാരനായ റയീസിൻ്റെ ശ്രമം. എന്നാൽ കത്തി പിടിച്ചു വാങ്ങിയ പെൺകുട്ടി ലിംഗം മുറിക്കുകയായിരുന്നു. തുടർന്ന് ആളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here