Advertisement

ഫോണിൽ വിളിച്ച് പെൺകുട്ടിയുടെ തമാശയും അശ്ലീലവും; പൊലീസിൽ പരാതി നൽകി ഫയർ ഫോഴ്സ്

May 3, 2019
Google News 1 minute Read

ഫയർഫോഴ്സിൻ്റെ നമ്പറിലേക്ക് വിളിച്ച് തമാശയും അശ്ലീലവും പറഞ്ഞ് ‘നേരമ്പോക്ക്’ കണ്ടെത്തുന്ന പെൺകുട്ടിക്കെതിരെ പൊലീസിൽ പരാതി. കൊടുങ്ങല്ലൂർ സ്വദേശിയായ പെൺകുട്ടിക്കെതിരെയാണ് അഗ്നിരക്ഷാ സേന പരാതി നൽകിയിരിക്കുന്നത്.

ദിവസേന നൂറിലേറെ തവണയാണ് പെൺകുട്ടി വിളിക്കുക. വിളിച്ചിട്ട് പതിവായി കുശലം പറയലും അശ്ലീലവും. സഹികെട്ട ഫയർഫോഴ്സ് പെൺകുട്ടിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ശല്യക്കാരിയായ കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. അഗ്നിരക്ഷാസേനയുടെ ഓഫിസിലെത്തിച്ച് ജോലിയുടെ കഷ്ടപ്പാടുകൾ മനസിലാക്കി കൊടുത്ത് കൗൺസലിങ് നൽകണമെന്നും ജില്ലാ ഫയർസ്റ്റേഷൻ ഓഫിസർ ആവശ്യപ്പെടുന്നു.

തമാശക്കായി അ​ഗ്നിരക്ഷാസേന ഓഫീസിലേക്ക് വിളിക്കുന്നവരും നിരവധിയാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടിക്ക് പോകാനാണ് അ​ഗ്നിരക്ഷാസേനയുടെ തീരുമാനം. നിയമപ്രകാരം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. അനാവശ്യമായൊരു ഫോൺ കോൾ നശിപ്പിക്കുന്നത് മരണം മുന്നിൽ കാണുന്ന ഏതെങ്കിലും ജീവിതങ്ങൾ രക്ഷിക്കപ്പെടാനുള്ള സാധ്യതയാണെന്നും അ​ഗ്നിരക്ഷാസേന പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here