ഛത്തീസ്ഗഡിൽ കോടികളുടെ തട്ടിപ്പ്; മലയാളി യുവതിയുടെ കൊല്ലത്തെ വീട്ടിൽ തെളിവെടുപ്പ്

ഛത്തീസ്ഗഡില്‍ കോടികളുടെ സുരക്ഷാ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ മലയാളി യുവതി രേഖാ നായരെ കൊല്ലം പുത്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഛത്തീസ്ഗഡ് ഡിജിപി മുകേഷ് ഗുപ്തയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആയിരുന്ന രേഖ നായരുടെ കൊല്ലം പവിത്രേശ്വരം കൈതക്കോട്ടുള്ള വീട്ടിലാണ് തെളിവെടുപ്പ്. കേരള പൊലീസിന്റെ സഹായത്തോടെ ഛത്തീസ്ഗഢ് പോലീസാണ് പരിശോധന നടത്തുന്നത്.
ഛത്തീസ്ഗഢ് ഡിജിപി ഓഫീസിലെ മലയാളി ഉദ്യോഗസ്ഥയായിരുന്ന രേഖ. സസ്‌പെന്‍ഷനിലായ ഡിജിപിയുടെ പേഴ്‌സണല്‍ സ്റ്റെനോഗ്രാഫറായാണ് ജോലി ചെയ്തിരുന്നത്. ഡിജിപി സസ്‌പെന്‍ഷനിലായതിന് പിന്നാലെ രേഖയും അനധികൃത അവധിയിലായിരുന്നു. പരിശോധനയില്‍ കോടികളുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചതിന്റെ തെളിവ് ലഭിച്ചതായാണ് സൂചനകള്‍.
ഛത്തീസ്ഗഢിലും കേരളത്തിലുമായി നിരവധി ഇടങ്ങളിൽ രേഖ ഭൂമിയും വീടുകളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. റായ്പൂരിലെ ബംഗ്ലാവും കോവളത്ത് വാങ്ങിയ വില്ലയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. നേരത്തെ യുവതിയുടെ ഛത്തീസ്ഗഡില വീട്ടിലും ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here