ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് നേരെ പാകിസ്ഥാന്റെ കടുത്ത നടപടി

ആഗോള ഭീകരനായി പ്രഖ്യാപിച്ച ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനു നേരെ പാകിസ്ഥാന്റെ കടുത്ത നടപടി. സ്വത്തുക്കള്‍ മരവിപ്പിച്ചു കൊണ്ടും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുമുള്ള ഉത്തരവ് പാകിസ്ഥാന്‍ പുറത്തിറക്കി.
മുന്‍പ് ആയുധങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കൈവശം വെയ്ക്കുന്നതിനും മസൂദ് അസ്ഹറിനെ വിലക്കിയിരുന്നു. മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ചൈന എതിര്‍പ്പ് പിന്‍വലിച്ചതിനു പിന്നാലെയാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ സാങ്ഷന്‍സ് സമിതി മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
പുല്‍വാമയിലെ ആക്രമണത്തിനു ശേഷമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ യുഎന്‍ നെ സമീപിക്കുന്നത്. ഇന്ത്യയുടെ നിലപാടിനെ യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ പിന്‍തുണച്ചിരുന്നു. എന്നാല്‍ സാങ്കതികമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ചൈന ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here